കൊട്ടാരക്കര: പനവേലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുളക്കട ഈസ്റ്റ് ചരുവിള വീട്ടിൽ തോമസിെൻറയും വത്സല തോമസിെൻറയും മകൻ ലിബിൻ തോമസ് (29) ആണ് മരിച്ചത്.തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബൈക്കും കൊട്ടാരക്കരയിലേക്ക് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിബിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം കാര്യവട്ടത്ത് എം.ഫിൽ വിദ്യാർഥിയാണ് ലിബിൻ. സഹോദരി: ലിജിത് തോമസ്.