കുണ്ടറ: പ്രശസ്ത നാടകനടൻ കുണ്ടറ ലാൽ (70-വിൽഫ്രഡ്) നിര്യാതനായി. കുമ്പളം തുണ്ടുപുരയിടം കുടുംബാംഗമാണ്. കൊല്ലം അനശ്വര, ഗീതാഞ്ജലി, അനന്തശ്രീ, കാദംബരി, വയലാർ നാടകവേദി, ഓച്ചിറ നാടകരംഗം, തിരുവനന്തപുരം കേളി, പൂഞ്ഞാർ നവധാര എന്നീ നാടകസമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജസീന്ത വിൽഫ്രഡ് (റിട്ട. തൃക്കടവൂർ ഗ്രാമപഞ്ചായത്ത്). മക്കൾ: ഷിജി ജോസ് (ലിറ്റിൽ ഫ്ലവർ സ്കൂൾ, കുണ്ടറ), ഷിജു വിൽഫ്രഡ്, ഷിബിൻ വിൽഫ്രഡ്. മരുമകൻ: േജാസ് തരകൻ (ലിറ്റിൽ ഫ്ലവർ സ്കൂൾ, കുണ്ടറ).