കുറ്റ്യാടി: വട്ടോളി നാഷനൽ ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകൻ ചങ്ങരംകുളത്തെ ടി. ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ ഗൗരിയമ്മ (78) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ (റിട്ട. അധ്യാപകൻ, കുറ്റ്യാടി ജി.എച്ച്.എസ്.എസ്), രൂപലേഖ (റിട്ട. അധ്യാപിക, പേരാവൂർ യു.പി.എസ്), ജയകൃഷ്ണൻ (അധ്യാപകൻ, വട്ടോളി നാഷനൽ എച്ച്.എസ്). മരുമക്കൾ: ലത, രാമചന്ദ്രൻ (റിട്ട. അധ്യാപകൻ, പേരാവൂർ യു.പി.എസ്), രജിഷ (അധ്യാപിക, വേളം എച്ച്.എസ്).