തിരുവനന്തപുരം: പാളയം സെൻറ് ജോസഫ്സ് കത്തീഡ്രല്‍ സഹവികാരി ഫാ. ജോണ്സണ് മുത്തപ്പന് (31) നിര്യാതനായി. കഴിഞ്ഞ ജൂണിലാണ് മാതൃ ഇടവകയായ പരുത്തിയൂര്‍ സെൻറ് മേരി മഗ്ദലനാ ദേവാലയത്തില്‍ സഹോദരന് ഫാ. ജോയി മുത്തപ്പനോടൊപ്പം വൈദികപട്ടം സ്വീകരിച്ചത്. കത്തീഡ്രല്‍ ദേവാലയത്തില്‍ സഹവികാരിയായാണ് ആദ്യ നിയമനം. പൊഴിയൂര്‍ പഴവഞ്ചാല ഹൗസില്‍ മുത്തപ്പന്- മെറ്റില്‍ഡ ദമ്പതികളുടെ എട്ടു മക്കളില്‍ ഏഴാമനായിരുന്നു.