പാറശ്ശാല: തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധ ട്രെയിന്‍ തട്ടി മരിച്ചു. ധനുവച്ചപുരം വഴുത്തോട്ടുക്കോണം എ.കെ.ജി കോളനിയില്‍ താമസിക്കുന്ന വൈ. ചെല്ലമ്മയാണ് (70-മേരി) മരിച്ചത്. ഇന്നലെ രാവിലെ ധനുവച്ചപുരം റെയിൽവേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. കൊറ്റാമം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളിയായ ഇവര്‍ തൊഴിലുറപ്പിനായി േപാകുന്നതിനിടെയായിരുന്നു അപകടം. തുടര്‍ന്ന് ഇവരെ നെയ്യാറ്റിന്‍കര ഗവ. ജനറല്‍ആശുപത്രിയില്‍ എത്തിെച്ചങ്കിലും രക്ഷിക്കാനായില്ല.
മകള്‍: സുഗന്ധി. മരുമകന്: മധു.