കൊട്ടാരക്കര: പ്രശസ്ത നടൻ പരേതനായ കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മിയമ്മ (92) നിര്യാതയായി. ഇളയ മകൾ ബീനയോടൊപ്പം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനുസമീപമുള്ള ‘സായികൃപ’യിലായിരുന്നു താമസം. ഞായറാഴ്ച രാത്രി ഒന്നോടെയായിരുന്നു അന്ത്യം. മറ്റ് മക്കൾ: ജയശ്രീ, ഗീത, ലൈല, നടി ശോഭ മോഹൻ, കല, നടൻ സായികുമാർ, ഷൈല. മരുമക്കൾ: പരേതനായ രവീന്ദ്രൻനായർ, പരേതനായ ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ, പരേതനായ മോഹൻകുമാർ, ഗോപാലകൃഷ്ണ പിള്ള, നടി ബിന്ദു പണിക്കർ, അഡ്വ. ആർ. കൃഷ്ണകുമാർ, സി. കൃഷ്ണകുമാർ. നടൻ വിനു മോഹൻ, അനുമോഹൻ എന്നിവർ ചെറുമക്കളാണ്. സംസ്കാരം കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തിൽ നടന്നു.