കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി കിഴക്ക് അരുണോദയത്തിൽ (പുത്തൻപുരയിൽ) സുനിൽകുമാർ (44) നിര്യാതനായി. കോവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുനിൽകുമാറിനെ കടുത്ത പ്രമേഹത്തെയും ശ്വാസതടസ്സത്തെയും തുടർന്ന് അഞ്ചുദിവസം മുമ്പാണ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കല്ലേലിഭാഗം കേരള ഫീഡ്സിലെ തൊഴിലാളിയാണ്. സി.പി.എം പുലിയൂർ വഞ്ചി കിഴക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പരേതനായ സദാശിവെൻറയും ഭവാനിയുടെയും മകനാണ്. ഭാര്യ: ഷീജ. മക്കൾ: അരുണിമ, അരിഷ്മ.