കോഴിക്കോട്: ഓർത്തഡോക്സ് സഭ വർക്കിങ് കമ്മിറ്റി അംഗവും കാലിക്കറ്റ് യൂനിവേഴ്സിറ്റി സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. വർഗീസ് പുന്നക്കൊമ്പിൽ കോർ എപ്പിസ്കോപ്പ (66) നിര്യാതനായി. മലബാർ ഭദ്രാസന സെക്രട്ടറി, മലബാർ ഭദ്രാസന വൈദിക സംഘം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കോഴിക്കോട് സെൻറ് ജോർജ് കത്തീഡ്രൽ, തിരൂർ സെൻറ് മേരീസ്, ഷൊർണൂർ സെൻറ് മേരീസ്, ഓഞ്ഞിൽ സെൻറ് ജോൺസ്, നെല്ലിപ്പൊയിൽ സെൻറ് തോമസ്, ചാത്തമംഗലം സെൻറ് തോമസ്, കണ്ണൂർ സെൻറ് തോമസ് ഇടവകകളുടെ വികാരിയായിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 5.30 മുതൽ എട്ടുവരെ കോഴിക്കോട് സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ പൊതുദർശനത്തിനും ശുശ്രൂഷകൾക്കുംശേഷം മൃതദേഹം മൈക്കാവ് സെൻറ് മേരീസ് പള്ളിയിൽ എത്തിക്കും. സംസ്കാരം ബുധനാഴ്ച മൈക്കാവ് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ 11ന് കുർബാനക്കും 1.30ന് ശുശ്രൂഷക്കുംശേഷം ഉണിത്രാംകുന്ന് ചാപ്പൽ സെമിത്തേരിയിൽ. ഭാര്യ: സുൽത്താൻ ബത്തേരി പൂക്കോളയിൽ കുടുംബാംഗം ലീലാമ്മ വർഗീസ്. മക്കൾ: ജോമോൻ പി. വർഗീസ് (റിയ റിപ്രോഗ്രാഫിക്സ്), ജീമോൾ വർഗീസ്. മരുമക്കൾ: അഡ്വ. ബിജു ഏബ്രഹാം, അമ്പിളി കുര്യാക്കോസ് (സ്റ്റാഫ് നഴ്സ്, കോഓപറേറ്റിവ് ഹോസ്പിറ്റൽ, കോഴിക്കോട്).