ആലത്തൂര്‍: കനാലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ചുമട്ടുതൊഴിലാളി ആശുപത്രിയിൽ മരിച്ചു. വെങ്ങന്നൂര്‍ പേഴോട്ടിൽ ലക്ഷ്മണനാണ് (55) മരിച്ചത്.ഞായറാഴ്ച രാത്രി 11നാണ് സംഭവം. ഇയാളെ കാണാത്തതിനാൽ അന്വേഷിക്കുന്നതിനിടെയാണ് പാടത്തെ കനാലിൽ കിടക്കുന്നതായി കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സരസ്വതി. മക്കള്‍: ഷിജിത്ത്, സിനി, സിജി. മരുമകന്: രഞ്ജിത്ത്. സഹോദരങ്ങള്‍: കമലം, രാധ, കുമാരി, വനജ, പരേതനായ രാമകൃഷ്ണന്.