ആലത്തൂർ: ദേശീയപാതയിൽ ആലത്തൂർ ബ്ലോക്ക് ഓഫിസിന് സമീപം അരങ്ങാട്ടുപറമ്പ് മേൽപാലത്തിൽ പൊലീസ് വാഹനം ഇടിച്ച് കാൽനടക്കാരൻ മരിച്ചു. കാവശ്ശേരി പാടൂർ മെച്ചോട്ടിൽ പരേതനായ വെള്ളപ്പൻ ചെട്ടിയാരുടെ മകൻ തങ്കപ്പനാണ് (പൊന്നൻ -60) മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ വാഹനമാണ് ഇടിച്ചത്. കൂലിപ്പണിക്കാരനാണ്. മാതാവ്: പാപ്പമ്മാൾ. ഭാര്യ: മലയമ്മാൾ. മകൾ: അമൃത. മരുമകൻ: കൃഷ്ണദാസ്.