പൂക്കോട്ടുംപാടം: ചെട്ടിപ്പാടം പരേതനായ പൊറ്റെക്കാട്ട് ഗോപാലൻ നായരുടെ മകനും മുൻകാല കോൺട്രാക്ടറുമായ പുതിയവീട്ടിൽ വാസുദേവൻ നായർ (കുഞ്ഞുട്ടൻ -71) നിര്യാതനായി. ശ്രീവില്ലത്ത് ക്ഷേത്രം പ്രസിഡൻറ്, അയ്യപ്പ സേവ സംഘം പ്രസിഡൻറ്, അമരമ്പലം റബർ കർഷക സംഘം ട്രഷറർ, ചെട്ടിപ്പാടം ആർ.പി.എസ് ഡയറക്ടർ, കർഷക സമിതി പ്രസിഡൻറ്, ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ മേഖല പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മാതാവ്: നാരായണിയമ്മ, ഭാര്യ: മാധവി. മക്കൾ: ഷീജ (അധ്യാപിക, ശാസ്ത്രീയാർ യു.പി സ്കൂൾ ചേലോട്), ഷിനിത (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പെരിങ്ങല്ലൂർ), രേഖ (ക്ലാർക്ക്, ചോക്കാട് ഗ്രാമപഞ്ചായത്ത് ഒാഫിസ്). മരുമക്കൾ: പ്രേം കുമാർ (ബയോമെഡിക്കൽ എൻജിനീയർ), ബിജുരാജ് (അസി. പൊലീസ് കമീഷണർ, കോഴിക്കോട്).