തിരൂർ: കോട്ട് ആലിൻചുവട് സ്വദേശി എം.എം. മുഹമ്മദ് (കുഞ്ഞാപ്പു-82) നിര്യാതനായി. പരന്നേക്കാട് ജെ.എം ഹയർ സെക്കൻഡറി സ്കൂൾ ട്രഷററും കെ.എൻ.എം തിരൂർ ശാഖ എക്സിക്യൂട്ടിവ് മെംബറുമാണ്. ഭാര്യ: പല്ലാട്ട് പാത്തുട്ടി മക്കൾ: അബ്ദുറഹ്മാൻ, സൈനുദ്ദീൻ (തിരൂർ ചേംബർ ഓഫ് കോമേഴ്സ് എക്സിക്യൂട്ടിവ് മെംബർ), മറിയാമു, ശരീഫ, ജമീല, ഖമറുന്നിസ, പരേതനായ അബ്ദുല്ലത്തീഫ്. മരുമക്കൾ: ഹാരിസ് കുറ്റിപ്പുറം (മാധ്യമം ചീഫ് ഫോട്ടോഗ്രാഫർ, തിരുവനന്തപുരം), ബീരാൻകുട്ടി, അബ്ദുൽ മജീദ്, പരേതനായ ഇസ്മായിൽ, ശരീഫ, സീനത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.