വള്ളിക്കുന്ന്: വള്ളിക്കുന്നിൽ പത്താം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങി മരിച്ചു. അത്താണിക്കൽ കച്ചേരിക്കുന്ന് സ്വദേശി മുതിരകാലായി തിലകെൻറ മകൻ നിവേദാണ് (15) മരിച്ചത്. അത്താണിക്കൽ സി.ബി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. പരീക്ഷയുമായി ബന്ധപ്പെട്ട് മാനസിക വിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മാതാവ്: സീന. സഹോദരി: നിധിന. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.