കാടാമ്പുഴ: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കാടാമ്പുഴ-പാറമ്മൽ സ്വദേശി പാമ്പലത്ത് ഫൈസൽ (30) ആണ് മരിച്ചത്. കാടാമ്പുഴ ജാറത്തിങ്ങലിൽ വെച്ച് ഞായറാഴ്ച ഫൈസൽ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്കിടിച്ചാണ് അപകടം. തലക്ക് ഗുരുതര പരിക്കേേറ്റ ഫൈസലിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച 3.30ഓടെ മരിക്കുകയായിരുന്നു. കാടാമ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂർക്കനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു. പിതാവ്: കുഞ്ഞീതു. മാതാവ്: ഹാജറ. ഭാര്യ: ലെമിഷ ഫർവിൻ. മകൻ: ഫലാഹ് ഫൈസൽ.