മുണ്ടൂർ: പാലക്കാട്–-കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിനടുത്ത് പൊരിയാനിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു ബൈക്ക് യാത്രക്കാർ മരിച്ചു. മണ്ണൂർ വടക്കേക്കര പരേതനായ രക്കെൻറ മകൻ അപ്പുക്കുട്ടൻ (48), മണ്ണൂർ നഗരിപ്പുറം വെസ്റ്റ് നെല്ലിക്കാട് പടിഞ്ഞാർക്കര പുത്താണി മുഹമ്മദിെൻറ മകൻ അലി (47) എന്നിവരാണ് മരിച്ചത്. അപ്പുക്കുട്ടൻ സംഭവസ്ഥലത്തുവെച്ചും അലി ഉച്ചക്കുശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. ഇരുവരും മരംവെട്ട് തൊഴിലാളികളാണ്. മരം വെട്ടാൻ പോകുമ്പോൾ ചൊവ്വാഴ്ച രാവിലെ 9.30ഒാടെയാണ് അപകടം. അലിയുടെ ഭാര്യ: റംല. മക്കൾ: ഹസീന, ഷിഹാബ്, റംസീന. മരുമക്കൾ: അശ്റഫ്, അൻസാർ. അപ്പുക്കുട്ടെൻറ മാതാവ്: ലക്ഷ്മി. ഭാര്യ: സുമ. മക്കൾ: ആനന്ദൻ, അനുപമ. അപ്പുക്കുട്ടെൻറ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലും അലിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലും പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. ലോറി ഡ്രൈവർക്കെതിരെ കോങ്ങാട് പൊലീസ് കേസെടുത്തു.