ഗുരുവായൂർ: കോവിഡ് ബാധിച്ച് ഫുട്ബാൾ കളിക്കാരൻ മരിച്ചു. തിരുവെങ്കിടം അരീക്കര മുറിയാക്കൽ ചന്ദ്രനാണ് (52) മരിച്ചത്. കുഴഞ്ഞുവീണ ചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മധ്യവയസ്സ് പിന്നിട്ടിട്ടും കളിക്കളത്തിൽ തുടർന്നിരുന്ന ചന്ദ്രൻ ഗുരുവായൂർ സ്പോർട്സ് അക്കാദമിയിലെ പരിശീലനത്തിലും സജീവമായിരുന്നു. ഭാര്യ: പാർവതി. മകൾ: അക്ഷയ.