തൃപ്രയാർ: കോവിഡ് ബാധിതൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. തൃപ്രയാർ ബസ് സ് റ്റാൻഡിൽ ടയർ റിപ്പയർ കട നടത്തിവരുന്ന നാട്ടിക നെടിയപുരയ്ക്കൽ ഉണ്ണികൃഷ്ണനാണ് (55) മരിച്ചത്. റിപ്പബ്ലിക് ദിനത്തിൽ രാവിലെ 7.45ഓടെയാണ് വീട്ടിൽ കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിശോധനക്ക് ശേഷമാണ് കോവിഡ് ബാധയറിഞ്ഞത്. ഭാര്യ: ശോഭന. മകൾ: അതുല്യ.