കരൂപ്പടന്ന: ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മിമിക്രി കലാകാരന് കരൂപ്പടന്ന കലാഭവൻ കബീർ (45) നിര്യാതനായി. പുല്ലൂറ്റ് കുന്നത്ത് പരേതനായ അബ്ദുൽ കരീമിെൻറ മകനും മാരുതി കാസറ്റ്സ് ഉടമയുമാണ്. ചൊവ്വാഴ്ച രാത്രി എേട്ടാടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ ഷട്ടില്‍ അക്കാദമിയുടെ കോര്‍ട്ടില്‍ കളിക്കുേമ്പാഴാണ് കുഴഞ്ഞുവീണത്. ഉടൻ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം കോളജില്‍നിന്ന് കാലിക്കറ്റ് സർവകലാശാല ഡി- സോണ്‍ മത്സരത്തില്‍ പങ്കെടുത്ത് തുടര്‍ച്ചയായി മൂന്നുതവണ മിമിക്രിയില്‍ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. കലാഭവൻ മണിയുമായി സഹകരിച്ച് കബീർ ഒരുക്കിയ നാടൻപാട്ടുകൾ തരംഗം സൃഷ്ടിച്ചിരുന്നു. പിന്നീട് റിയൽ എസ്റ്റേറ്റ് രംഗത്ത് കബീർ സജീവമായി. മാതാവ്: സുലേഖ. ഭാര്യ: ഷിഫ. മക്കള്‍: ഉസ്ന, അമാന, അമീന് (മൂവരും വിദ്യാർഥികൾ). കരൂപ്പടന്ന വെള്ളാങ്ങല്ലൂർ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.