നവവധു ശൗചാലയത്തിൽ മരിച്ച സംഭവം ഭർതൃമാതാവ് തൂങ്ങിമരിച്ച നിലയിൽ
കല്ലമ്പലം: നവവധു ശൗചാലയത്തിൽ കഴുത്തറുത്ത് മരിച്ച സംഭവത്തിനു പിന്നാലെ ഭർതൃമാതാവ് തൂങ്ങി മരിച്ച നിലയിൽ. ചെമ്മരുതി മുത്താന ഗുരുമുക്കിനു സമീപം സുനിതാ ഭവനിൽ പുഷ്പാംഗദെൻറ ഭാര്യ ശ്യാമളയാണ് (63) മരിച്ചത്. വീടിനോട് ചേർന്നുള്ള കോഴിഫാമിൽ ചൊവ്വാഴ്ച പുലർച്ചയാണ് മൃതദേഹം കണ്ടത്.ജനുവരി 15ന് ശ്യാമളയുടെ മകൻ ശരത്തിെൻറ ഭാര്യ വെട്ടൂർ വെന്നികോട് വലയൻറഴികം ശാന്ത മന്ദിരത്തിൽ ഷാജിയുടെയും ശ്രീനയുടെയും മകൾ ആതിരയെ (24) യാണ് ശൗചാലയത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടത്. നവംബർ 30 നായിരുന്നു ശരത്തും ആതിരയും തമ്മിലുള്ള വിവാഹം നടന്നത്.കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: ശരത്, സുനിത, സനിത. മരുമക്കൾ: പരേതയായ ആതിര, ശ്യാം കുമാർ, സൈജു.