സൗദിയിൽ വാഹനാപകടത്തിൽ കാര്യറ സ്വദേശി മരിച്ചു
കുന്നിക്കോട്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ഡ്രൈവര്‍ മരിച്ചു. പുനലൂർ കാര്യറ മുളമൂട്ടിൽ വീട്ടില്‍ സുബൈദാ ബീവി-ഉസ്മാൻ കണ്ണ് റാവുത്തർ ദമ്പതികളുടെ മകന് അഷ്റഫ് (54) ആണ് മരിച്ചത്.റിയാദിൽനിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങളുമായി വരികയായിരുന്നു അഷ്റഫ്. അബഹ ചുരത്തിന് താഴെ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. അഷ്റഫിനെ പുറത്തെടുത്ത് അബഹ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.25 വർഷമായി സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റജീന കുന്നിക്കോട്. മക്കൾ: അൻസി, അജ്മി. മൃതദേഹം അബഹ ജനറൽ ആശുപത്രി മോർച്ചറിയിൽ.