കോവിഡ് ബാധിച്ച് മരിച്ചു
കഴക്കൂട്ടം: കോവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാങ്ങപ്പാറ മൂഴിക്കൽ തോട്ടരികത്ത് വീട്ടിൽ കെ. രവീന്ദ്രൻ നായർ (71) ആണ് ചൊവ്വാഴ്ച മരിച്ചത്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. ഭാര്യ: ശാന്തമ്മ. മകൻ: അജികുമാർ. മരുമകൾ: മഞ്ജു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്