ചെങ്ങന്നൂര്‍: നഗരസഭ മുൻ ചെയര്മാന് ജോണ്‍ മുളങ്കാട്ടിലിെൻറ മാതാവും മുണ്ടൻകാവ് മുളങ്കാട്ടില്‍ വീട്ടിൽ പരേതനായ എം.ഐ. ജോണിെൻറ ഭാര്യയുമായ ഏലിയാമ്മ ജോണ്‍ (അമ്മിണി -85) നിര്യാതയായി. പുത്തന്‍കാവ് മാളികവീട്ടില്‍ പടിഞ്ഞാറേതില്‍ കുടുംബാംഗമാണ്. മറ്റുമക്കള്‍: ലിസി, പരേതനായ ഐസക് ജോണ്‍ (റിട്ട. എസ്.ബി.ടി). മരുമക്കള്‍: കുഞ്ഞുമോള്‍ ഐസക്, ജോര്‍ജ്, മിനി സൂസന് ജോണ്‍ (അധ്യാപിക, എം.എം.എ.ആര് സ്കൂള്‍). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളി സെമിത്തേരിയില്‍.