പറവട്ടാനി: കുന്നത്തുംകര ഹൈലാൻഡ് സ്ട്രീറ്റിൽ തറയിൽ കല്ലുട്ടുഴി റപ്പായി (85) നിര്യാതനായി. പൗരസ്ത്യ കൽദായ സുറിയാനി സഭാ മെൻസ് അസോസിയേഷൻ ഖജാൻജിയായും മാർ തിമോഥിയോസ് സ്മാരക സാധുസംരക്ഷണ നിധി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം തൃശൂർ ഫാഷൻ ഫാബ്രിക്സിലെ ചീഫ് അക്കൗണ്ടൻറായിരുന്നു. ഭാര്യ: പരേതയായ കത്രീന. മക്കൾ: സീന, ലാലി. മരുമക്കൾ: ജോബി, മേരി മോൾ.