പെരുമ്പാവൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മണ്ണൂർ കുഴുപ്പിള്ളിൽ വീട്ടിൽ ലക്ഷ്മണൻ (64) നിര്യാതനായി. ചൊവ്വാഴ്ച വൈകീട്ട് അേഞ്ചാടെ മണ്ണൂർ എസ്.എൻ ജങ്ഷനിലാണ് സംഭവം. ലക്ഷ്മണൻ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്കിടിച്ചാണ് അപകടം. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചു. ഭാര്യ: മോളി. മക്കൾ: അമ്പാടി ലക്ഷ്മണൻ (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എറണാകുളം), സംഗീത ബിജു (കോലഞ്ചേരി മെഡിക്കൽ മിഷൻ). മരുമക്കൾ: ബിജു, ആൽഗ അമ്പാടി (ബോർഡ് അംഗം, തൃക്കളത്തൂർ സഹ. ബാങ്ക്). സംസ്കാരം വെള്ളിയാഴ്ച 12ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.