ഫറോക്ക്: ഫറോക്ക് ഇർശാദിയ കോളജ് സ്ഥാപക കമ്മിറ്റിയംഗവും ജമാഅത്തെ ഇസ്ലാമി അംഗവുമായിരുന്ന പേട്ട ചന്ത മണ്ണിൽത്തൊടി മുഹമ്മദ് എന്ന മാനു (85) നിര്യാതനായി. ദീർഘകാലം പേട്ടയിൽ വിനയ മെഡിക്കൽസ് നടത്തിയിരുന്നു. മക്കൾ: ഹാജറ, ഫാത്തിമ, ബുഷ്റ, ബഷീർ (ലൈഫ് ഫാർമ, ചുങ്കം) റഷീദ, അനീസ് റഹ്മാൻ (ഫൈൻ ഫാർമ, ഫറോക്ക്), സദറുദ്ദീൻ (ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ, ഫാറൂഖ് കോളജ്). മരുമക്കൾ: അബ്ദുല്ലക്കുട്ടി, കുഞ്ഞാലി മാസ്റ്റർ, കുഞ്ഞിമുഹമ്മദ്, ഹസീന, ഫസീല, നസീഖ, പരേതനായ അബ്ദുല്ല. സഹോദരങ്ങൾ: ആമിന, പരേതരായ കുഞ്ഞാമു സാഹിബ് (മുൻ പഞ്ചായത്ത് പ്രസിഡൻറ് ഫറോക്ക്), ഹസ്സൻ, ആയിഷാബി, ഉമ്മയ്യ, മറിയം, ഖദീജ, കുഞ്ഞിമറിയം.