കോഴിക്കോട്: കുവൈത്തിലെ വ്യാപാരിയും മാവൂർ റോഡ് ശോഭ ടവർ, രണ്ടാം ഗേറ്റ് ഐബി കോംപ്ലക്സ് ഉടമയുമായ വെങ്ങാലി ഫെമിനാസ് ഹൗസിൽ കുറ്റിയിൽ നങ്ങത്താടത്ത് ബാബു ഹാജി (70) നിര്യാതനായി. ഭാര്യ: ലൈല (എൻ.സി.കെ) കൊളത്തറ. മക്കൾ: അക്ബർ, ഹാദി, ജാസിം, അദ്നാൻ, ഷാബില, നാദിയ, മിസ്റിൻ, ഹസ്ന, റുഖിയ. മരുമക്കൾ: ഫൈസൽ, ഷമീർ, ഡോ. നബീൽ അബ്ദുല്ല (ഖത്തർ), മുനീർ, നവാസ്, ഷാനിബ, ഷെഫ്നി, ഷഹനാസ്, സൈഫുന്നീസ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് വെങ്ങാലി ജെട്ടി റോഡ് സിദ്ദീഖ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.