കോഴിക്കോട്: പറയഞ്ചേരി ഓട്ടുകണ്ടി ഭദ്രകാളി ക്ഷേത്രത്തിനു സമീപം കൃഷ്ണകൃപ നിവാസിൽ എ.സി. മോഹനൻ (75) നിര്യാതനായി. കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന വൈസ് പ്രസിഡൻറ്, ജനറൽ വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുകയായിരുന്നു. ഭാര്യ: പരേതയായ മീനാക്ഷി (റിട്ട. അധ്യാപിക, ഗവ. ഗേൾസ് ഹൈസ്കൂൾ മഞ്ചേരി). മകൻ: വരുൺ ഗോപി.