ചെറുവണ്ണൂർ: കോയാസ് ആശുപത്രിക്കു സമീപം ഫാരീസ് മൻസിലിൽ താമസിച്ചിരുന്ന ഫോർട്ടുകൊച്ചി സ്വദേശി അൻസീഫ് അഷ്റഫ് (37) ഷാർജയിൽ നിര്യാതനായി. ബ്രിട്ടീഷ് ഹെറാൾഡ് ഉടമയും ഏഷ്യൻ ഹെറാൾഡ് മാനേജിങ് ഡയറക്ടറും എ.പി.ജെ. അബ്ദുൽ കലാം ഇൻറർനാഷനൽ ഫൗണ്ടേഷൻ സെക്രട്ടറി ജനറലും ഇൻസാൻ ചാരിറ്റബ്ൾ ട്രസ്റ്റ് ഫൗണ്ടറും കൊച്ചിൻ ഹെറാൾഡ് പ്രസീദ്ധികരണ ഗ്രൂപ് ചീഫ് എഡിറ്ററുമായിരുന്നു.വ്യാപാരത്തിെൻറ പുതിയ നടത്തിപ്പുകൾ എന്ന പുസ്തകവും ഇംഗ്ലീഷിലും മലയാളത്തിലുമായി ഒട്ടേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഗ്രാഫിക് ഡിസൈനറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മട്ടാഞ്ചേരി ചുള്ളിക്കൽ ആബാദ് വെസ്റ്റ് വുഡിൽ പരേതനായ ഡോ. എസ്.എ. മുഹമ്മദ് അഷ്റഫിെൻറയും നസീം അഷ്റഫിെൻറയും മകനാണ്. ഭാര്യ: റംസീൻ. മക്കൾ: മുഹമ്മദ് അലി, മുഹമ്മദ് ഇബ്രാഹീം. സഹോദരൻ: അർഷദ് അഷ്റഫ്.