അന്തിക്കാട്: കനോലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വടക്കുമുറി വില്ലേജിൽ പടയനാട് ഭാഗത്താണ് വെള്ളിയാഴ്ച രാവിലെ രണ്ട് ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടത്. അന്തിക്കാട് പൊലീസെത്തി കരക്ക് കയറ്റി. 55 വയസ് തോന്നിക്കും. വയലറ്റ് നിറമുള്ള ഷർട്ടും മുണ്ടുമാണ് വേഷം. കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ വാച്ചുമുണ്ട്. മുഖം വികൃതമായ നിലയിലാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഇദ്ദേഹത്തെ അറിയുന്നവർ അന്തിക്കാട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് എസ്.ഐ അറിയിച്ചു.