ചാലക്കുടി: സഹോദരങ്ങളുടെ മക്കളായ യുവാവിനെയും യുവതിയെയും ചാലക്കുടിയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആമ്പലൂരിനടുത്ത് മരോട്ടിച്ചാൽ കല്ലിങ്കൽ സാബുവിെൻറ മകൻ സജിത്ത് (24), തമിഴ്നാട് ഈറോഡ് കല്ലിങ്കൽ കുഞ്ഞുമോെൻറ മകൾ അനിത (36) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ച 5.30ന് ചാലക്കുടി കെ.എസ്.ആർ.ടി.സി റോഡിന് സമീപത്തെ ലോഡ്ജ് മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരോടൊപ്പം യുവതിയുടെ രണ്ട് മക്കളും ലോഡ്ജിൽ താമസിച്ചിരുന്നു. രാവിലെ മുറി വൃത്തിയാക്കാനെത്തിയ ലോഡ്ജ് ജീവനക്കാരോട് കുട്ടികളാണ് മരണവിവരം പറഞ്ഞത്. കുറച്ചു ദിവസങ്ങളായി ഇവർ ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. സജിത്തിെൻറ പിതാവ് സാബുവിെൻറ സഹോദരൻ കുഞ്ഞുമോെൻറ മകളാണ് മരിച്ച അനിത. കുഞ്ഞുമോനും കുടുംബവും വർഷങ്ങൾക്ക് മുമ്പ് മരോട്ടിച്ചാലിൽനിന്ന് തമിഴ്നാട്ടിലെ ഈറോഡിേലക്ക് േപായി അവിടെയാണ് താമസം.പിന്നീട് ഈറോഡിൽ താമസമാക്കിയ കുഞ്ഞുമോെൻറ മറ്റൊരു സഹോദരെൻറ മകനുമായി 12 വർഷം മുമ്പ് അനിതയുടെ വിവാഹം കഴിഞ്ഞിരുന്നു. ഇവർക്ക് 10ഉം 12ഉം വയസ്സായ കുട്ടികളുണ്ട്. എന്നാൽ, രണ്ട് വർഷത്തോളമായി അനിതയും കുട്ടികളും സജിത്തിനോടൊപ്പമായിരുന്നു താമസം. അതിനിടെ, സാമ്പത്തിക പ്രശ്നങ്ങൾ അലട്ടിയിരുന്ന സജിത്ത് മോഷണക്കേസിലും പെട്ടിരുന്നു. പൊലീസ് പിടിക്കാതിരിക്കാൻ പലയിടത്തും മാറി മാറി താമസിക്കുകയായിരുന്നു. ഇതേ ലോഡ്ജിൽ നേരത്തെയും താമസിച്ചിട്ടുണ്ട്. 10 ദിവസം മുമ്പാണ് വീണ്ടും ഇവിടെയെത്തിയത്. ചാലക്കുടി എസ്.ഐ, സി.ഐ. സന്ദീപ്, ഡിവൈ.എസ്.പി സി.ആർ. സന്തോഷ് തുടങ്ങിയ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.