മണ്ണുത്തി: മരടിലുണ്ടായ വാഹനാപകടത്തില്‍ നെല്ലിക്കുന്ന് സ്വദേശിനി മരിച്ചു. നെല്ലിക്കുന്ന് വട്ടകിണറിന് സമീപം പരേതനായ മൂലകുളം വര്‍ഗീസിെൻറ മകള്‍ ജെനറ്റ് (ജോമോള്‍ -50) ആണ് മരിച്ചത്. സഹോദരൻ സാംഗി വർഗീസിനെ ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ആറരയോടെ ജെനറ്റും സാംഗിയും മൂത്ത സഹോദരിയുടെ മുളന്തുരുത്തിയിലെ വീട്ടിേലക്ക് സുഹൃത്തിെൻറ കാറുമായി പോകുേമ്പാൾ എതിരെ വന്ന ട്രെയിലറുമായി കൂട്ടയിടിക്കുകയായിരുന്നു. സാംഗിയാണ് കാര്‍ ഒടിച്ചിരുന്നത്. ജെനറ്റ്് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഇവര്‍ നെല്ലിക്കുന്നില്‍ മാതാവ് എല്സിയോടെപ്പം വാടകക്ക് താമസിക്കുകയാണ്. സഹോദരങ്ങള്‍: കുഞ്ഞുമോള്‍ ജോസ്, സുമോള്‍ ജോബി. നടത്തറയിലെ മെഡിക്കല്‍ ഷോപ്പില്‍ ഫാര്മിസ്റ്റായി ജോലിചെയ്യുകയാണ് ജെനറ്റ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് നെല്ലിക്കുന്ന് ബ്രദറൻ സഭ സെമിത്തേരിയില്‍.