തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി ഗാരേജിൽ മെക്കാനിക്കൽ പരിശോധന നടത്തുന്നതിനിടെ ബസുകൾക്കിടയിൽ കുരുങ്ങി ടയർ ഇൻസ്പെക്ടർ മരിച്ചു. കൈമനം പ്രകാശ് ഭവനിൽ എസ്.ഐ. പ്രകാശാണ് (52) മരിച്ചത്. ശനിയാഴ്ച രാവിലെ 11നാണ് സംഭവം.
ഗാരേജിൽ ബസിെൻറ പിന്നിൽനിന്ന് പ്രകാശ് പരിശോധന നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപെടാതിരുന്ന മെക്കാനിക് ബസ് പിന്നിലേക്ക് എടുക്കുന്നതിനിടെയായിരുന്നു അപകടം. രണ്ടു ബസുകൾക്കിടയിൽപെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.
സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. ഭാര്യ: സിന്ധു. മകൻ: വൈശാഖ്.