എരുമപ്പെട്ടി: കടങ്ങോട് മണ്ടംപറമ്പ് കുന്നത്ത് പറമ്പിൽ വീട്ടിൽ മൊയ്തീൻ കുട്ടി (43) കോവിഡ് ബാധിച്ച് മരിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് നിബന്ധനകൾ പാലിച്ച് കടങ്ങോട് കിഴക്കുമുറി മുഈനുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഇയാളുമായി അടുത്തിടപഴകിയവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭാര്യ: സൽമ. മകൻ: മുഹമ്മദ് ജാസിം.