വെള്ളിക്കുളങ്ങര: വെള്ളിക്കുളങ്ങര മോനൊടി പാലിയംപറമ്പില്‍ നാരായണെൻറ മകന് വിനോദ് (32) ഷോക്കേറ്റ് മരിച്ചു. കഴിഞ്ഞ രാത്രി വീട്ടിലാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിശോധനയില്‍ കോവിഡ് പോസിറ്റിവായതിനാൽ കോവിഡ് പ്രോട്ടേകോള്‍ പ്രകാരം സംസ്കാരം നടത്തി. വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. പെയിൻറിങ്-പോളിഷ് പണിക്കാരനായ വിനോദിെൻറ വിവാഹം അടുത്തമാസം നടക്കാനിരിക്കുകയായിരുന്നു. മാതാവ്: ശാന്ത. സഹോദരി: വിനിത.