ചെറുതുരുത്തി: ചേലക്കര നാരോത്ത് പറമ്പിൽ എൻ.എൻ. പവിത്രനെ (67) ഭാരതപ്പുഴയുടെ തീരത്തെ പാർക്കിനടുത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ച മുതൽ ഇയാളെ കാണാനില്ലാത്തതിനാൽ ബന്ധുക്കൾ ചേലക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഷൊർണൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: സുകുമാരി. മക്കൾ: പ്രിയ, ഐശ്വര്യ.