കോഴിക്കോട്: സി.എൻ. ഇമ്പിച്ചിക്കോയ (82) എരഞ്ഞിപ്പാലത്തെ വസതിയിൽ നിര്യാതനായി. കനറാ ബാങ്ക് റിട്ട. മാനേജറാണ്. സിയെസ്കോ മുൻ പ്രസിഡൻറും ജനറൽ സെക്രട്ടറിയുമായിരുന്നു. പിതാവ്: പരേതനായ എ.എം. അബ്ദുല്ല കോയ. മാതാവ്: ചെറിയനാലകത്ത് ബീവി. ഭാര്യ: അടക്കാനി വീട്ടിൽ ഇമ്പിച്ചാമിനബി. മക്കൾ: എ.വി. ആരിഫ് (അബൂദബി), റിയാദ്, സബു, ഹസീന. മരുമക്കൾ: ഒ. അബൂബക്കർ (എക്സ് അഡ്ക്കോ, അബൂദബി), എസ്.എം. ഹുസൈൻ (റിയാദ്), വി.എസ്. ഫരീദ, പി.എം. ആയിഷ. സഹോദരങ്ങൾ: സി.എൻ. ബിച്ചിബി, സൈനബി, ജമീല, പരേതയായ ആയിഷാബി.