പല്ലശ്ശന: പടിഞ്ഞാറെ ഗ്രാമം പരേതനായ സുബ്രഹ്മണ്യ അയ്യരുടെ മകൻ പി.ആർ. രാമചന്ദ്രൻ (ചന്ദ്രു ഹെഡ് കുക്ക് -70) കൊടുവായൂർ നൊച്ചൂരിൽ മകളുടെ വസതിയിൽ നിര്യാതനായി. നൂറണി ശാസ്താപ്രീതി, പഴയക്കാവ് ക്ഷേത്രം, കിഴക്കേഗ്രാമം ശിവക്ഷേത്രം, പടിഞ്ഞാറെ ഗ്രാമം സന്താന ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളുടെ പ്രധാന ദേഹണ്ണക്കാരനായിരുന്നു. ഭാര്യ: സീതാലക്ഷ്മി. മക്കൾ: രാധ, ഉഷ. മരുമക്കൾ: വില്വാദ്രി (മേൽശാന്തി, നൊച്ചൂർ ദുർഗദേവി ക്ഷേത്രം), നാരായണൻ (ഹെഡ് കുക്ക്, ചെമ്പൈ ഗ്രാമം). സഹോദരൻ: പി.എസ്. മുരളി.