തൃത്താല: പരുതൂർ തെക്കേക്കുന്നിലെ പാക്കത്ത് ഹൗസിൽ വേലായുധെൻറ മകൻ സന്തോഷിനെ (27) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി 9.45ഒാടെയാണ് കണ്ടത്. ഉച്ചക്ക് ഭക്ഷണം കഴിച്ച് കിടപ്പുമുറിയിലേക്ക് പോയി രാത്രിയായിട്ടും കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സംഭവമറിഞ്ഞത്. തൃത്താല പൊലീസ് നടപടികൾ സ്വീകരിച്ചു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ കോവിഡ് ടെസ്റ്റിനുശേഷം പോസ്റ്റ്മോർട്ടം നടത്തി. പെരിന്തൽമണ്ണയിൽ മൊബൈൽ ഷോപ്പിലെ ജോലിക്കാരനാണ് സന്തോഷ്.