കൊല്ലങ്കോട്: റോഡരികിലെ മരംവീണ് പരിക്കേറ്റ ലോട്ടറി വിൽപനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. മുതലമട പോത്തമ്പാടം പെരുംചിറ പരേതനായ വേലെൻറ മകൻ മുരുകനാണ് (64) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് കാമ്പ്രത്ത് ചള്ളയിലായിരുന്നു അപകടം. മംഗലം-ഗോവിന്ദാപുരം റോഡിൽ സ്വകാര്യ ആശുപത്രിക്കു മുൻവശത്തെ ദ്രവിച്ച മരം കടപുഴകി മുരുകെൻറ ദേഹത്ത് വീഴുകയായിരുന്നു. കാലിനും കഴുത്തിനും പരിക്കേറ്റ ഇയാളെ നാട്ടുകാരും ചുമട്ടുതൊഴിലാളികളും ചേർന്നാണ് മരത്തിനടിയിൽനിന്ന് പുറത്തെടുത്തത്. തുടർന്ന് മുതലമടയിലെയും പിന്നീട് കൊല്ലങ്കോെട്ടയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്ക് തൃശൂരിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് വീട്ടിൽ മരിച്ചത്. ഭാര്യ: ദേവു. മകൻ: ശരവണൻ. മരുമകൾ: പ്രസീത.