‘സല്യൂട്ട്’ മുൻ
പത്രാധിപർ
എ. അയ്യപ്പൻ നായർ
മാന്നാർ: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ചെന്നിത്തല-തൃപ്പെരുന്തുറ ഉഷസിൽ എ. അയ്യപ്പൻ നായർ (86) നിര്യാതനായി. പൊലീസ് സേനയുടെ ദേശീയ-സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. പൊലീസ് സേന പ്രസിദ്ധീകരിച്ചിരുന്ന ‘സല്യൂട്ട്’ മാസിക പത്രാധിപരായിരുന്നു. കവി, അക്ഷരശ്ലോക അവതാരകൻ, കലാപോഷിണി ഗ്രന്ഥശാല സെക്രട്ടറി, ഒരിപ്ര പുത്തുവിള ദേവസ്വം പൊതുയോഗം പ്രസിഡൻറ്, തൃപ്പെരുന്തുറ എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, മാവേലിക്കര താലൂക്ക് എൻ.എസ്.എസ് യൂനിയൻ അംഗം, പെൻഷനേഴ്സ് യൂനിയൻ യൂനിറ്റ് പ്രസിഡൻറ്, സീനിയർ സിറ്റിസൺസ് കൗൺസിൽ സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഹരിപ്പാട് പള്ളിപ്പാട്ട് കാവിെൻറ കിഴക്കേതിൽ കുടുംബാംഗം പത്മിനിയമ്മ. മക്കൾ: ഉഷ എസ്. കുമാർ, ഗിരിജ, ജയ. മരുമക്കൾ: ബാലകൃഷ്ണ പിള്ള, ശിവൻ പിള്ള. സഞ്ചയനം നാലിന് രാവിലെ ഒമ്പതിന്.