ആലപ്പുഴ: ആലപ്പുഴ ആലിശ്ശേരി വാർഡ് കാവുങ്കൽ വീട്ടിൽ പരേതരായ കുഞ്ഞ് മൊയ്തീൻ-ആരിഫ ദമ്പതികളുടെ മകൻ ഷെനീർ (31) മസ്കത്തിൽ നിര്യാതനായി. ഖബറടക്കം മസ്കത്തിൽ നടത്തി. മൂന്നരവർഷമായി ഗൾഫിൽ ജോലി ചെയ്തിരുന്ന അവിവാഹിതനായ ഇദ്ദേഹം അവധിക്ക് നാട്ടിലെത്തി രണ്ടാഴ്ച മുമ്പാണ് വിദേശത്തേക്ക് മടങ്ങിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. സഹോദരങ്ങൾ: സഫീന, ആസാദ്, സെമീറ, ഹസീന, സഫറുല്ല മുസ്ലിയാർ, അൻഷാദ്.