ഹരിപ്പാട്: ബൈക്കിടിച്ച് പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിങ്ങോലി നികത്തിൽ മനോഹരെൻറ ഭാര്യ അമ്പിളിയാണ് (38) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 3.30ഓടെ നങ്ങ്യാർകുളങ്ങര ജങ്ഷന് സമീപം റോഡരികിലൂടെ നടന്നുപോകുമ്പോൾ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. നിർത്താതെ പോയ ബൈക്ക് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കരീലക്കുളങ്ങര പൊലീസ് കഴിഞ്ഞദിവസം കണ്ടെടുത്തു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ: അദ്വൈത്, അഭിജിത്ത്.