ചാത്തന്നൂർ: ഗാനമേളകളിലൂെടയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയനായ ഗായകന് സോമദാസ് (42) നിര്യാതനായി. ചാത്തന്നൂർ സായി ഭവനിൽ പരേതനായ ഹരിദാസെൻറയും ശാന്തമ്മയുടെയും മകനാണ്. ഞായറാഴ്ച പുലർച്ച മൂന്നോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
സ്വകാര്യ ചാനലിലെ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ അദ്ദേഹം ഗാനമേള വേദികളിലും പിന്നണിഗാന രംഗത്തും തിളങ്ങി. റിയാലിറ്റി ഷോ ബിഗ്ബോസിലെ കഴിഞ്ഞ സീസണിലെ മത്സരാർഥിയായിരുന്നു. സിനിമയിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
േകാവിഡ് ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കക്കും രോഗബാധ കണ്ടെത്തി. കഴിഞ്ഞദിവസം േകാവിഡ് മുക്തനായി. തീവ്രപരിചരണവിഭാഗത്തിൽനിന്ന് വാർഡിലേക്ക് മാറ്റാനിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്. ഭാര്യ: സുചിത്ര. മക്കൾ: ധ്യാന, ദിയ, ഗൗരി, ലക്ഷ്മി.