കൊല്ലം: പ്രഫഷനല്‍ നാടക നടനും ഉളിയക്കോവില്‍ ശാന്തവിലാസം മൈത്രിനഗര്‍-66ല്‍ പരേതനായ കെ.പി. കുട്ടന്‍പിള്ളയുടെ മകനുമായ എം.കെ. നായര്‍ (71, കെ. മണികണ്ഠന്‍നായര്‍) നിര്യാതനായി. സി.പി.ഐ ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി തരംഗം, കൊല്ലം ഐശ്വര്യ, കൊല്ലം അനശ്വര, കൊച്ചിന് ദൃശ്യകലാഞ്ജലി, കൊല്ലം അസീസി, കൊല്ലം ദൃശ്യകല എന്നീ നാടകസമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലക്ഷ്മിയമ്മ. മകന്: ഹരി (മാഹി). മരുമകള്‍: ദിവ്യ (ജെ.എച്ച്.ഐ, കൊല്ലം കോർപറേഷന്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പോളയത്തോട് ശ്മശാനത്തില്‍.