അമ്പലപ്പുഴ: തെക്ക് പഞ്ചായത്ത് കരുമാടി തുണ്ടിൽ വീട്ടിൽ പരേതനായ രാജുവിെൻറ ഭാര്യ രാജമ്മ (60) കോവിഡ് ബാധിച്ച് മരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് വെള്ളിയാഴ്ച രാജമ്മയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച മരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആലപ്പുഴ മുനിസിപ്പൽ ശ്മശാനത്തിൽ സംസ്കരിച്ചു. മക്കൾ: അനീഷ്, സുനീഷ്. മരുമകൾ: ദീപ.