കായംകുളം: ബൈക്ക് ഓടിച്ച് പോകുന്നതിനിടെ ഇടശ്ശേരി ജങ്ഷന് കിഴക്ക് വാഴപ്പള്ളിൽ തങ്ങൾ കുഞ്ഞിെൻറ (ആറാട്ടുപുഴ) മകൻ നാസർ (47) കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴക്ക് ബൈക്കിൽ പോകുംവഴി കുഴഞ്ഞുവീണ നാസറിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വിദേശത്തുനിന്ന് വന്ന് ക്വാറൻറീൻ കഴിഞ്ഞ് സ്വകാര്യ ആവശ്യത്തിനായി പോകുകയായിരുന്നു. മാതാവ്: ഫാത്തിമബീവി. ഭാര്യ: മുംതാസ്. മക്കൾ: അമീൻ, അമീന, അൻസിം.