പള്ളിക്കര: പിണര്‍മുണ്ടയില്‍ മദ്യപാനത്തിനിടെ അന്തർ സംസ്ഥാന തൊഴിലാളികൾ പരസ്പരം ഏറ്റുമുട്ടി; ഒരാളെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അസം സ്വദേശി സാഘവര് മിശ്രയാണ് (35) കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് നാലിന് ഇവര്‍ വാടകക്ക് താമസിക്കുന്ന മുറിയിലായിരുന്നു സംഭവം. രണ്ടുപേർ േചർന്നാണ് ആക്രമിച്ചത്. സമീപത്തെ മുറിയിലുണ്ടായിരുന്നവർ അമ്പലമേട് പൊലീസില്‍ വിവരം അറിയിച്ചു. കാക്കനാട്, കരിമുഗള്‍ മേഖലയില്‍ ദീര്‍ഘനാളായി കരാര്‍ തൊഴില്‍ ചെയ്ത് വരുകയാണിവർ.