കൂട്ടിലങ്ങാടി: മുല്ലപ്പള്ളിയിലെ പരേതനായ മൂലാംകുഴിയിൽ കമ്മദ് ഹാജിയുടെ മകൻ ഹംസ (55) നിര്യാതനായി. എം.കെ.എസ് കോൺട്രാക്റ്റിങ് കമ്പനി മാനേജിങ് ചെയർമാനായിരുന്നു. മാതാവ്: കദീജ. ഭാര്യമാർ: സുലൈഖ, പരേതയായ അസ്മാബി. മക്കൾ: ആഷിഫ, ഹാഷിദ, ബിൻഷ, ഷിബിൻ. മരുമക്കൾ: റഊഫ് കൂട്ടിലങ്ങാടി (ന്യൂസ് പേപ്പർ ഏജൻറ്), മുഹമ്മദ് സുഹൈൽ (റിയാദ്). സഹോദരങ്ങൾ: ഉസ്മാൻ, അബൂബക്കർ, മുഹമ്മദ്, അഷ്റഫ്, പാത്തുമ്മ, ഉമൈമ, സെലീന, ജസീറ.