നിലമ്പൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കല്ലായി മുഹമ്മദലി (കല്ലായി കുഞ്ഞാക്ക -76) നിര്യാതനായി. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് 4.40നായിരുന്നു അന്ത്യം. ഫാം വര്‍ക്കേഴ്സ് ഫെഡറേഷന് (ഐ.എന്‍.ടി.യു.സി) ദേശീയ കണ്‍വീനർ, ചുങ്കത്തറ നജാത്തുല്‍ അനാം അറബിക് കോളജ് ചെയര്മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ചുങ്കത്തറ സഹകരണ ബാങ്ക് പ്രസിഡൻറ്, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹകസമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ആയിഷ കല്ലായി. മക്കള്‍: റജീം, റജീന, റീന. മരുമക്കള്‍: ഷെര്‍സാദ് റജീം (പീവീസ് മോഡല്‍ സ്കൂള്‍ അക്കാദമിക് കോഓഡിനേറ്റര്‍), അബ്ദുല്‍ ജലീല്‍ മണിയാട്ട്കുഴി (ബിസിനസ്), നാസര്‍ മച്ചാന് സുല്‍ത്താന്‍ബത്തേരി (കേരള ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡൻറ്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മുക്കട്ട വലിയ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.