നന്മണ്ട: പതിനാലേ നാലിലെ വാരിയത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ അമ്മാളു അമ്മ (94) നിര്യാതയായി. മക്കൾ: പത്മനാഭൻ നായർ (റിട്ട. സി.ഐ എക്സൈസ്), ശ്രീധരൻ, ബാലൻ (റിട്ട. എസ്.ഐ), മീനാക്ഷിയമ്മ, വിമല, ശോഭന (ശ്രീ വിദ്യാമന്ദിരം എൽ.പി സ്കൂൾ കണ്ണങ്കര), പരേതനായ ഗംഗാധരൻ നായർ (റിട്ട. എക്സൈസ്). മരുമക്കൾ: ശ്രീധര കുറുപ്പ് (റിട്ട. എയർ ഫോഴ്സ്), വിജയൻ നായർ (റിട്ട. റവന്യൂ), സഞ്ജീവൻ (റിട്ട. എയർഫോഴ്സ്), നിർമല, ഗിരിജ, പ്രസന്ന, പ്രഭാവതി (അധ്യാപിക, ആക്കോട് വിരിപ്പാടം യു.പി സ്കൂൾ). സഹോദരങ്ങൾ: കൃഷ്ണൻകുട്ടി നായർ (റിട്ട. ഹെഡ്മാസ്റ്റർ നന്മണ്ട എ.യു.പി.എസ്), രാഘവൻ നായർ (റിട്ട. ആർമി), പരേതനായ ഗോവിന്ദൻകുട്ടി നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.